മുസന്തം ഗവർണറേറ്റിൽ വീണ്ടും ജാഗ്രത മുന്നറിയിപ്പ്

മുസന്തം ഗവർണറേറ്റിലെ പൊതു ജനങ്ങൾക്ക് വീണ്ടും ജാഗ്രത മുന്നറിയിപ്പ് നൽകി ഒമാൻ മെട്രോളജി. വടക്ക് പടിഞ്ഞാറൻ കാറ്റുകളെ തുടർന്ന് ഗവർണറേറ്റിന് സമീപത്തെ തീരമേഖലകൾ പ്രഷുബ്ധമാകുന്നതിനും, മരുപ്രദേശങ്ങളിൽ ശക്തമായ മണൽകാറ്റ് വീശുന്നതിനും സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്.
തിരമാലകൾ 2 മുതൽ 2.5 മീറ്റർ വരെ ഉയരും. ഇന്ന് മുതൽ അടുത്ത രണ്ട് ദിവസത്തേക്ക് ആകും ഇത് തുടരുക. ഈ ദിവസങ്ങളിൽ പൊതു ജനങ്ങൾ യാതൊരു കാരണവശാലും കടൽ തീരങ്ങൾ സന്ദർശിക്കുകയോ, കടലിൽ ഇറങ്ങുകയോ ചെയ്യരുത്. മത്സ്യ ബന്ധന തൊഴിലാളികളും ജാഗ്രത പാലിക്കണം. മരുപ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നവരും കൃത്യമായ ജാഗ്രത പുലർത്തേണ്ടതുണ്ട്.