അതി ശക്തമായ മണൽ കാറ്റിന് സാധ്യത

വരും മണിക്കൂറുകളിൽ ഒമാനിൽ അതി ശക്തമായ മണൽ കാറ്റിന് സാധ്യതയുണ്ടെന്ന് ഒമാൻ മെട്രോളജി മുന്നറിയിപ്പ് നൽകി. വടക്കു പടിഞ്ഞാറൻ കാറ്റുകളുടെ പ്രഭാവത്തെ തുടർന്നാണ് മണൽകാറ്റുകൾ ഉണ്ടാകുന്നത്. ദൊഫാർ, അൽ ദാഖിലിയ, അൽ ദാഹിറ, അൽ വുസ്ത ഗവർണറേറ്റുകളിൽ 47 നോട്ടിക്കൽ മൈൽ വരെ വേഗതയിലാകും കാറ്റ് വീശുക. കാറ്റിനെ തുടർന്ന് അന്തരീക്ഷത്തിൽ മണലും പൊടി പടലങ്ങളും വർധിക്കാൻ സാധ്യതയുള്ളതിനാൽ പൊതു ജനങ്ങൾ, പ്രത്യേകിച്ച് വാഹനമോടിക്കുന്നവരും തുറസ്സായ സ്ഥലങ്ങളിൽ താമസിക്കുന്നവരും കൃത്യമായ ജാഗ്രത പാലിക്കേണ്ടതാണ്.