സീബ് വിലായത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി

വിശുദ്ധ റമദാൻ മാസം ആരംഭിക്കുന്നതിന് മുന്നോടിയായി സീബ് വിലായത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ മസ്ക്കറ്റ് മുനിസിപ്പാലിറ്റി റെയ്ഡ് നടത്തി. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന സംഘടിപ്പിച്ചത്. കാലാവധി കഴിഞ്ഞതോ ഏതെങ്കിലും തരത്തിൽ തകരാറ് വന്നതോ ആയ ഭക്ഷ്യ വസ്തുക്കൾ വിൽപ്പന നടത്തുന്നത് കണ്ടെത്തിയാൽ കർശനമായ നിയമ നടപടികൾ ആകും സ്വീകരിക്കുക. വരും ദിവസങ്ങളിൽ മറ്റ് വിലായത്തുകളിലും പരിശോധന തുടരും.