ഒമാനിലെ പ്രധാന റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

അൽ ദാഖിലിയ ഗവർണറേറ്റിലെ ബിദ്ബിദ് വിലായത്തിലുള്ള പ്രധാന പാതയായ അൽ റുസയ്ൽ – ബിദ്ബിദ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഗതാഗത – വാർത്ത വിനിമയ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അൽ റഗ്ല ഏരിയയിലുള്ള റോഡിന്റെ വീതി കൂട്ടുന്നതിന്റെ ഭാഗമായുള്ള അറ്റകുറ്റ പണികൾ നടക്കുന്നതിലാണ് ഇവിടെ റോയൽ ഒമാൻ പോലീസിന്റെ നേതൃത്വത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രികർ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ബദൽ മാർഗങ്ങൾ ഉപയോഗിക്കേണ്ടതാണ്.