ആലപ്പുഴ സ്വദേശിയെ ഒമാനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ കരിയിലംകുളങ്ങര സ്വദേശിയെ ഒമാനിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ നാല് വർഷമായി സലാല സനായിയ്യയിലെ സ്വകാര്യ കമ്പനിയിൽ മെക്കാനിക്കൽ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്ന അജീഷ് (37) ആണ് മരണപ്പെട്ടത്. ജോലിയുടെ ഭാഗമായി കഴിഞ്ഞ ഏതാനും നാളുകളായി ഇദ്ദേഹം ദുഖത്ത് ആയിരുന്നു ഉണ്ടായിരുന്നത്. ഇദ്ദേഹം ഡിപ്രെഷൻ രോഗിയായിരിന്നു എന്നാണ് സഹോദരൻ അറിയിച്ചത്.

ഭാര്യ യോഗിത, മകൻ അഭിനവ് (6) എന്നിവർ ഇദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. സലാലയിലെ ഒരു ഐ ക്ലിനിക്കിൽ ജോലി ചെയ്യുകയായിരുന്ന കുറച്ച് നാളുകൾക്ക് മുൻപ് ആണ് ജോലിക്കായി സൗദിയിലേക്ക് പോയത്.

റോയൽ ഒമാൻ പോലീസ് അധികൃതർ സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.