ഒമാനില്‍ ഏഴ് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

ഒമാനില്‍ ഏഴ് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മസ്‍കത്ത് ഗവര്‍ണറേറ്റിലെ ബൗഷര്‍ വിലായത്തിലാണ് ഏഴ് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒമാൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ 2019ലും 2020ലും രാജ്യത്ത് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു.

ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ മസ്‍കത്ത് ഗവര്‍ണറേറ്റില്‍ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ മുനിസിപ്പാലിറ്റി ഊര്‍ജിതമാക്കിയിട്ടുണ്ട്.