സമുദ്ര സുരക്ഷാ സഹകരണ കരാർ പുതുക്കി ഒമാനും ഇന്ത്യയും

മസ്‌കത്ത്: സമുദ്ര സുരക്ഷാ സഹകരണ കരാർ പുതുക്കി ഒമാനും ഇന്ത്യയും. സമുദ്ര സുരക്ഷാ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഒമാൻ സുൽത്താനേറ്റ് റിപ്പബ്ലിക് ഓഫ് ഇന്ത്യയുമായി ഇന്ന് പുതുക്കിയ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഒമാനെ പ്രതിനിധീകരിച്ച് റോയൽ നേവി കമാൻഡറും മാരിടൈം സെക്യൂരിറ്റി കമ്മിറ്റി ചെയർമാനുമായ ഒമാൻ റിയർ അഡ്മിറൽ സെയ്ഫ് ബിൻ നാസർ അൽ റഹ്ബി ഈ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒമാൻ സുൽത്താനേറ്റിലെ ഇന്ത്യൻ അംബാസഡർ ജി വി ശ്രീനിവാസാണ് പങ്കെടുത്തത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണം നിലനിർത്തുന്നതിനും സമുദ്ര സുരക്ഷയിൽ വൈദഗ്ദ്ധ്യം കൈമാറ്റം ചെയ്യുന്നതിനും, സമുദ്ര നാവിഗേഷന്റെ സുരക്ഷയ്ക്കും ഭദ്രതയ്ക്കും സംഭാവന നൽകുന്നതിനും ഈ കരാർ ലക്ഷ്യമിടുന്നു.