ഒമാനിലെ ഇബ്രിയിൽ പാറ തകർന്ന് വീണ് 5 പേർ മരിച്ചു; നിരവധി പേരെ കാണാതായി

ഒമാനിൽ പാറ തകർന്ന് വീണ് 5 പേർ മരണപ്പെട്ടു. അൽ ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിലാണ് സംഭവം. തൊഴിലാളികൾ ജോലി ചെയ്ത് കൊണ്ടിരുന്ന സ്ഥലത്തിന് മുകളിലേക്ക് വലിയ പാറക്കെട്ടുകൾ തകർന്ന് വീഴുകയായിരുന്നു. അപകടത്തിൽ 5 പേരെ രക്ഷപ്പെടുത്തുകയും, 5 പേർക്ക് ജീവൻ നഷ്ടമായി എന്നുമാണ് സിവിൽ ഡിഫൻസ്‌ ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചിരിക്കുന്നത്. കാണാതായ മറ്റുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.