ഒമാനിൽ ഇഫ്താർ സംഗമങ്ങൾക്കുള്ള നിരോധനം തുടരും

ഒമാനിൽ പള്ളികളിലും പൊതു സ്ഥലങ്ങളിലും ഇഫ്താർ സംഗമങ്ങൾക്കുള്ള നിരോധനം തുടരാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. തറാവീഹ് നമസ്കാരത്തിന് കഴിഞ്ഞ ദിവസം അധികൃതർ അനുമതി നൽകിയിരുന്നു. എന്നാൽ, രണ്ട് ഡോസ് വാകസിനെടുത്തവർക്കും 12 വയസിന് മുകളിലുള്ളവർക്കും മാത്രമാണ് തറാവീഹിൽ പങ്കെടുക്കാനാവുകയെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

മുൻകരുതൽ നടപടികളുടെ ഭാഗമായി പള്ളികളുൾപ്പെടെ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ മാനദണ്ഡങ്ങൾ പാലിക്കണമെന്നും സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവർ പ്രാർഥനകളിലും മറ്റു ഒത്തുചേരലുകളിലും പങ്കെടുക്കരുതെന്നും മുന്നറിയിപ്പുണ്ട്.