ഒമാനിൽ അതിശക്ത മഴയ്ക്കും കാറ്റിനും സാധ്യത

ഒമാനിൽ വരും മണിക്കൂറുകളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. സിവിൽ ഏവിയഷൻ അതോറിറ്റി പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം അൽ ഹജ്ജർ പർവ്വത നിരകൾക്ക് സമീപമുള്ള ഗവർണറേറ്റുകളിലാകും ശക്തമായ മഴയുണ്ടാകുക. അറബിക്കടലിൽ ന്യുനമർദ്ധം രൂപപ്പെട്ട സാഹചര്യത്തിലാണ് ഒമാനിലും മഴയുണ്ടാകുന്നത്. ഇവിടങ്ങളിൽ അപ്രതീക്ഷിത വെള്ളപ്പൊക്കങ്ങൾക്കും സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലുകൾക്കും, ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതു ജനങ്ങൾ കൃത്യമായ ജാഗ്രത ഉറപ്പു വരുത്തണം.