സ്വകാര്യമേഖലയിൽ കൂടുതൽ ആരോഗ്യ കേന്ദ്രങ്ങൾ ആരംഭിക്കുന്നു

ഒമാനിൽ സ്വകാര്യമേഖലയിൽ കൂടുതൽ ആരോഗ്യ കേന്ദ്രങ്ങൾ ആരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വിദേശ നിക്ഷേപകരിൽ നിന്ന് ഉൾപ്പെടെ 150ൽ ഏറെ അപേക്ഷകൾ ലഭിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 11 ആശുപത്രികൾ ആകും ആദ്യ ഘട്ടത്തിൽ ആരംഭിക്കുക. ഇതിന് പുറമേ ഫാർമസികളും പ്രവർത്തനമാരംഭിക്കുകയും നിലവിലുള്ള ആശുപത്രികൾ നവീകരിക്കുകയും ചെയ്യും.