ഒമാനിലെ ക്വാറി അപകടം; മരിച്ചവരിൽ 3 പേര്‍ ഇന്ത്യക്കാർ

ഒമാനിലെ അൽ ദാഹിറ ഗവര്‍ണറേറ്റിലെ ക്വാറി അപകടത്തില്‍ മരിച്ചവരിൽ 3 പേര്‍ ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഇതിനോടകം എന്‍.ഒ.സി നല്‍കിയിട്ടുണ്ടെന്ന് മസ്‌കറ്റിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഒരാളുടെ മൃതദേഹം നാട്ടിലെത്തിച്ചിട്ടുണ്ട്. മറ്റ് രണ്ട് പേരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകായാണ്. മരണപ്പെട്ടവരിൽ ബാക്കിയുള്ള 11 പേരും പാകിസ്ഥാൻ സ്വദേശികളാണ്. ഇവരിൽ 9 പേരുടെ ഭൗതിക ശരീരം നാട്ടിലെത്തിച്ചതായി ഒമാനിലെ പാകിസ്ഥാന്‍ അംബാസഡര്‍ പറഞ്ഞു.