ഒമാനും ഇന്ത്യയ്ക്കുമിടയിൽ കൂടുതൽ സർവീസുകൾ ആരംഭിക്കുന്നു

ഒമാനിൽ നിന്ന് കേരളത്തിൽ ഉൾപ്പെടെയുള്ള ഇന്ത്യയിലെ വിവിധ നരഗങ്ങളിലേക്ക് ഈ മാസം അവസാനത്തോടെ കൂടുതൽ വിമാന സർവീസ് ആരംഭിക്കും. കൊച്ചി, മുംബൈ, അഹമ്മദാബാദ് എന്നീ നഗരങ്ങളിലേക്ക് ആകും സർവീസുകളിൽ അധികവും ഉണ്ടായിരിക്കുക. മസ്കറ്റിൽ നിന്നുള്ള കൊച്ചി, മുംബൈ ഇൻഡിഗോ വിമാനങ്ങൾ ഈ മാസം 25 മുതൽ ആണ് സർവീസുകൾ ആരംഭിക്കുക. എല്ലാ ദിവസവും സർവീസുകൾ ഉണ്ടായിരിക്കും. സ്പൈസ് ജെറ്റ് സർവീസുകൾ ഏപ്രിൽ 26ന് ആരംഭിക്കും.