ഒമാനിൽ ഈ വർഷം ഹജ്ജിനായി പുറപ്പെടുന്നത് 6338 തീർത്ഥാടകർ

ഒമാനിൽ നിന്നും ഇത്തവണ വിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെടുക 6338 തീർത്ഥാടകർ. ഒമാൻ മതകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് ഹജ്ജ് കർമ്മത്തിന് അനുമതി ലഭിച്ച വിശ്വാസികളുടെ എണ്ണത്തിൽ 45 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്നാണ് തീർത്ഥാടകരുടെ എണ്ണം കുറച്ചത്.