ഒമാന്റെ ചില ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

മസ്‌കത്ത്: സൗത്ത് അൽ ഷർഖിയ, നോർത്ത് അൽ ഷർഖിയ, അൽ ഹജർ പർവതനിരകൾ, സമീപ പ്രദേശങ്ങൾ, അൽ വുസ്ത (20 മില്ലീമീറ്ററിനും 45 മില്ലീമീറ്ററിനും ഇടയിൽ) ഗവർണറേറ്റുകളിൽ ഉച്ചയ്ക്കും വൈകുന്നേരവും ശക്തമായ ഇടിമിന്നലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഇടിമിന്നലുള്ള മഴയിൽ മുൻകരുതൽ എടുക്കണമെന്നും വാദികൾ കടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ജാഗ്രതാ സമയത്ത് കപ്പൽ കയറരുതെന്നും (CAA) അതോറിറ്റി അഭ്യർത്ഥിച്ചു.