ഒമാന്റെ ചില ഭാഗങ്ങളിൽ വ്യാഴാഴ്ച മുതൽ മഴയ്ക്ക് സാധ്യത

മസ്‌കറ്റ്: ദോഫാർ ഗവർണറേറ്റിലെ തീരപ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും വ്യാഴാഴ്ച മുതൽ തിങ്കൾ വരെ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കിഴക്കൻ, മധ്യ ഹജർ പർവതനിരകളിൽ (അൽ ദഖിലിയ, മസ്‌കറ്റ്) ഒറ്റപ്പെട്ട മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, വടക്ക്, തെക്ക് ശർഖിയയുടെ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടി മഴയ്ക്ക് സാധ്യതയുള്ളതായും ഒമാൻ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

അൽ ദാഹിറ, അൽ ദഖിലിയ, നോർത്ത് അൽ ഷർഖിയ, സൗത്ത് അൽ ഷർഖിയ, സൗത്ത് അൽ ബത്തിന, നോർത്ത് അൽ ബത്തിന, അൽ ബുറൈമി എന്നീ ഗവർണറേറ്റുകളിൽ വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ മഴ ലഭിക്കും. മസ്‌കറ്റിലെ (സീബ് സ്റ്റേഷൻ) താപനില ഏകദേശം 38 ഡിഗ്രി സെൽഷ്യസ് ആയിരുന്നു, കഴിഞ്ഞ മൂന്ന് ദിവസങ്ങളെ അപേക്ഷിച്ച് ഇത് താരതമ്യേന കുറവായിരുന്നു.

ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ താപനിലയിൽ പ്രകടമായ വർധനവുണ്ടായതിനാൽ സുഹാറിൽ ചൊവ്വാഴ്‌ച ഏറ്റവും ഉയർന്ന താപനില 47.4 ഡിഗ്രി സെൽഷ്യസും ഖുറിയത്ത് (47.3 ഡിഗ്രി) ലിവയിൽ (46.9 ഡിഗ്രി സെൽഷ്യസ്) രേഖപ്പെടുത്തി.

നിസ്വ (43 ഡിഗ്രി), ബിദ്ബിഡ് (44 ഡിഗ്രി), റുസ്താഖ് (42 ഡിഗ്രി), സലാല (33 ഡിഗ്രി), തലസ്ഥാനമായ സീബ് ((42 ഡിഗ്രി), അമേറാത്ത് ((45 ഡിഗ്രി) എന്നിവയാണ് ചൊവ്വാഴ്ചത്തെ ഏറ്റവും ചൂടേറിയ സ്ഥലങ്ങൾ.

അതേസമയം ആഴ്ചയിൽ ചില നഗരങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസായി കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.