ഒമാനിൽ വിവിധ പദ്ധതിക്കൾക്ക് തുടക്കം കുറിച്ചു

ഒമാനിലെ വിനോദസഞ്ചാര മേഖലയിൽ വിവിധ പദ്ധതികൾക്ക് കരാർ നടപടികൾ ആരംഭിച്ചു. ദോഫാർ ഗവർണറേറ്റിലെ മിർബാത് വിലായത്തിൽ ഒരു 4 സ്റ്റാർ ഹോട്ടൽ, നോർത്ത് ഷർഖിയ ഗവർണറേറ്റിലെ ബിദിയ വിലായത്തിൽ 5 ടൂറിസ്റ്റ് ക്യാംപുകൾ, ദാഖ് ലിയ ഗവർണറേറ്റിലെ ജബൽ അൽ അക്തറിൽ റസ്റ്ററന്റ്, സ്ഫടിക നടപ്പാത, കുട്ടികളുടെ കളിക്കളം, ഉല്ലാസകേന്ദ്രം എന്നിവയാണ് പദ്ധതികളിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതോടെ രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖലയിൽ നിർണ്ണായക കുതിച്ചു ചട്ടമാകും ഇതുവഴി സാധ്യമാകുക.