ഒമാനിൽ തൊഴിൽ നിയമം ലംഘിച്ച 29 പേർ അറ സ്റ്റിൽ

മസ്‌കത്ത്: തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിന് ബർകയിൽ 29 പേരെ തൊഴിൽ മന്ത്രാലയം അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ കൈവശം നിരോധിത വസ്തുക്കൾ ഉണ്ടായിരുന്നുവെന്നും ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

റോയൽ ഒമാൻ പോലീസിന്റെയും ബർക മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെ ബർക്കയിലെ വിലായത്തിലെ ചില സ്വകാര്യ സ്ഥാപനങ്ങളിലും തൊഴിലാളികൾ ഒത്തുചേരുന്ന സ്ഥലങ്ങളിലും മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.