സുൽത്താനേറ്റിൽ ശക്തമായ മഴ തുടരുമെന്ന് ഒമാൻ മെട്രോളജി അറിയിച്ചു. വടക്കൻ ബാത്തിന, അൽ ബറൈമി ഗവർണറേറ്റുകളിലും അൽ ഹജ്ജർ പർവ്വതനിരകളുടെ സമീപ വിലായതുകളിലുമാണ് മഴയുണ്ടാകുക. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലുകൾക്കും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ കൃത്യമായ ജാഗ്രത ഉറപ്പു വരുത്തേണ്ടതാണ്.