ഇന്ത്യയിലെ പ്രമുഖ വിമാനകമ്പനികളിൽ ഒന്നായ ഗോ എയർ കൊച്ചിയിൽനിന്ന് ആദ്യ രാജ്യാന്തര സർവീസ് ആരംഭിക്കുന്നു. ഒമാനിലേക്കാണ് സർവീസ്. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാത്രി 8 മണിക്ക് കൊച്ചിയിൽനിന്ന് യാത്ര തിരിക്കുന്ന വിമാനം. ചൊവ്വ, വെള്ളി ദിവസങ്ങളിൽ പുലർച്ചെ 4.20ന് തിരികെ കൊച്ചിയിലെത്തുന്ന വിധമാണ് സർവീസുകൾ. മേയ് 16ന് കൊച്ചിയിൽനിന്ന് ആദ്യ സർവീസ് ആരംഭിക്കും.
നിലവിൽ കൊച്ചി – ഒമാന്‍ സെക്ടറിൽ ആഴ്ചയിൽ 21 സർവീസുകൾ ഉണ്ട്. ഒമാൻ എയർ, എയർ ഇന്ത്യ, ഇന്‍ഡിഗോ എയർലൈൻസ് തുടങ്ങി കമ്പനികളാണ് ഇതു നടത്തുന്നത്.