അഭിമാനമായി അക്ഷാജ് ഉദയ്വാൾ : എവറസ്റ്റ് ബേസ് ക്യാമ്പിലെത്തി ഒമാനിലെ ഇന്ത്യൻ വിദ്യാർത്ഥി

എല്ലാവരും സ്വപ്നം കാണുന്ന എവറസ്റ്റ് ബേസ് ക്യാമ്പിലെത്തി ഒമാനിലെ ഇന്ത്യൻ വിദ്യാർത്ഥി. മസ്ക്കറ്റിലെ ഗുബ്ര ഇന്ത്യൻ സ്കൂളിലെ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന അക്ഷാജ് ഉദയ്വാൾ എന്ന 7 വയസുകാരനാണ് എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കുക എന്ന സ്വപ്ന നേട്ടം കൈവരിച്ചത്. സമുദ്ര നിരപ്പിൽ നിന്നും 5364 അടി ഉയരത്തിലാണ് ബേസ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. ഒരു മാസം മുൻപ് 5077 അടി ഉയരമുള്ള നാഗകർഷാങ് പർവ്വതവും അക്ഷാജ് കീഴടക്കിയിരുന്നു. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഈ ബാലൻ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.