ഇന്ത്യയുടെ വിശ്വസ്തനായ പങ്കാളിയാണ് ഒമാനെന്ന് അംബാസിഡർ

ഗൾഫ് മേഖലയിൽ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ പങ്കാളിയാണ് ഒമാനെന്ന് ഒമാനിലെ ഇന്ത്യൻ അംബാസിഡർ അമിത് നാരംഗ്. ഒരു അന്തർദേശീയ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അംബാസിഡർ ഇക്കാര്യം വ്യക്തമാക്കിയത്. വാണിജ്യ – വ്യാപര രംഗങ്ങളിൽ ഇരുരാജ്യങ്ങളും തമ്മില്‍ പതിറ്റാണ്ടുകളായി ശക്തമായ ബന്ധമാണ് ഉള്ളത്. ഒമാനിലേക്ക് ഇന്ത്യയിൽ നിന്ന് കൂടുതൽ ഗോതമ്പ് കയറ്റുമതി ഉടൻ ഉണ്ടാകുമെന്നും അമിത് നാരംഗ് വ്യക്തമാക്കി.