കോവിഡ് വാക്സിൻ : മൂന്നാം ഡോസ് സ്വീകരിക്കേണ്ട ആവശ്യമില്ലെന്ന് വിദഗ്ധർ

കോവിഡ് പ്രതിരോധ വാക്സിന്റെ മൂന്നാം ഡോസ് സ്വീകരിക്കേണ്ട ആവശ്യമില്ലെന്ന് വിദഗ്ധർ. ലോകാരോഗ്യ സംഘടനയും അമേരിക്കൻ ഭക്ഷ്യ സുരക്ഷാ സമിതിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കോവിഡ് വൈറസ് ബാധയെ പ്രതിരോധിക്കുന്നതിന് നിലവിൽ വാക്സിന്റെ രണ്ട് ഡോസുകൾ മതിയാകും. മുഴുവൻ പ്രായ പരിധിയിൽ ഉൾപ്പെട്ടവർക്കും വാക്സിൻ മൂന്നാം ഡോസ് എന്നത് അനിവാര്യമായ ഒന്നല്ല. ‘ബൂസ്റ്റർ ഡോസ്’ എന്ന നിലയിൽ അധിക ഡോസ് വാക്സിൻ സ്വീകരിക്കുവാൻ ആളുകൾ തയ്യാറാകുന്ന ഘട്ടത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പുള്ളത്.