നേപ്പാളിൽ തകർന്ന് വീണ വിമാനത്തിലെ യാത്രക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി

ഇന്ത്യക്കാരായ നാലംഗ കുടുംബം ഉൾപ്പെടെ 22 പേരുമായി തകർന്നുവീണ വിമാനത്തിലെ ചില യാത്രക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇവയിൽ മിക്കതും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. തിരച്ചിൽ തുടരുകയാണ്. ഞായറാഴ്ച രാവിലെ കാണാതായ വിമാനം നേപ്പാളിലെ പർവതമേഖലയിൽ തകർന്നു വീണതായി രാത്രിയോടെ സ്ഥിരീകരിച്ചെങ്കിലും കനത്ത മഞ്ഞുവീഴ്ച മൂലം രക്ഷാപ്രവർത്തനം തടസ്സപ്പെട്ടിരുന്നു. ഇന്നു രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് അവശിഷ്ടങ്ങൾ കണ്ടെത്താനായത്