മൂന്നാമത് ലോകകേരള സഭയിൽ ഒമാനിൽ നിന്ന് എട്ടുപേർ

ജൂൺ 17 മുതൽ തിരുവനന്തപുരത്ത് നടക്കുന്ന മൂന്നാമത് ലോകകേരള സഭയിൽ ഒമാനിൽ നിന്ന് എട്ടുപേർ പങ്കെടുക്കും. 31 വർഷമായി മസ്‌കത്തിൽ വീട്ടുജോലി ചെയ്തു ജീവിക്കുന്ന എലിസബത്ത് ജോസഫ് (മോളി) ആണ് സാന്നിധ്യമറിയിക്കുന്ന ഗാർഹിക തൊഴിലാളി. എറണാകുളം വിഷ്ണുപുരം ചേരാനല്ലൂർ സ്വദേശിനിയാണ്.

നോർക്ക വെൽഫെയർ ബോർഡ് ഡയറക്ടറും ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സാമൂഹിക ക്ഷേമ വിഭാഗം സെക്രട്ടറിയുമായ പി.എം. ജാബിർ, മുൻ ഇന്ത്യൻ സ്‌കൂൾ ബോഡ് ചെയർമാൻ വിൽസൺ ജോർജ്, വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. ജെ.രത്‌നകുമാർ, സാമൂഹ്യ പ്രവർത്തകരായ ഷാജി സെബാസ്റ്റ്യൻ, ബിന്ദു പാറയിൽ, പവിത്രൻ കാരായി (സലാല), ഹേമ ഗംഗാധരൻ (സലാല) എന്നിവരാണ് ഒമാനിൽനിന്ന് പങ്കെടുക്കുന്ന മറ്റുള്ളവർ.