ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് സൗദി അറേബ്യ സന്ദർശിക്കുന്നതിന് പ്രത്യേക വിസ ലഭ്യമാക്കുന്ന നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽഖത്തീബ്. സൗദിയിലേക്ക് കൂടുതൽ ടൂറിസ്റ്റുകളെ കൊണ്ടുവരുന്നതിനു പദ്ധതികൾ ആസൂത്രണം ചെയ്തുവരികയാണെന്നും ഗൾഫ് പ്രവാസികൾക്ക് ടൂറിസ്റ്റ് വിസ വൈകാതെ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
2019 ൽ നടപ്പാക്കിയ ടൂറിസ്റ്റ് വിസ ഇപ്പോഴും തുടരുന്നുണ്ട്. ഈ വിസയിൽ വരുന്നവർക്ക് മറ്റ് നിയന്ത്രണങ്ങളില്ല. 2030 ഓടെ രാജ്യത്തിന്റെ ജിഡിപി 10 ശതമാനം എത്തിക്കുന്നതിന് ടൂറിസം മേഖലയിൽ 200 ബില്യൻ ഡോളർ ചെലവഴിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സ്വകാര്യമേഖലയാണ് ടൂറിസം മേഖലയുടെ വളർച്ചയുടെ നിദാനം. കഴിഞ്ഞ വർഷം വിദേശത്ത് നിന്ന് സൗദി സന്ദർശിക്കാനെത്തിയത് അമ്പത് ലക്ഷം പേരാണെന്നും അദ്ദേഹം പറഞ്ഞു.
Home International ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് സൗദി സന്ദർശിക്കാൻ പ്രത്യേക വിസ : നടപടികൾ അന്തിമ ഘട്ടത്തിൽ