ഒമാനിൽ നഖൽ-അൽ അവാബി റോഡിലൂടെയുള്ള ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തി

ഒമാൻ: വാദിയിലൂടെയുള്ള അതിശക്തമായ ഒഴുക്ക് കാരണം തകർന്ന നഖൽ-അൽ അവാബി റോഡിൽ ഗതാഗതത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയതായി ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു.

മന്ത്രാലയം ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.“അൽ ഹാഷിയ പ്രദേശത്തെ പാലത്തിന്റെ അപകട സാധ്യത കണക്കിലെടുത്താണ് നഖൽ-അൽ അവാബി റോഡിലൂടെയുള്ള സഞ്ചാരത്തിന് നിരോധനം ഏർപെടുത്തിയതെന്ന് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി”