ഒമാനിലേക്ക് പുതിയ ഇന്ത്യൻ സ്ഥാനപതിയെ പ്രഖ്യാപിച്ചു

ഒമാനിലേക്ക് പുതിയ സ്ഥാനപതിയെ പ്രഖ്യാപിച്ച് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം. അമിത് നാരംഗ് ആണ് ഇനിമുതൽ സുൽത്താനേറ്റിലെ ഇന്ത്യൻ അംബാസഡർ. നിലവിലെ സ്ഥാനപതി മുനു മഹാവാറിന് പകരമായാണ് ഇദ്ദേഹം സ്ഥാനം ഏറ്റെടുക്കുക. നിലവിൽ വിദേശ കാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി ആയി സേവനമനുഷ്ടിക്കുകയിരുന്നു. പുതിയ അംബാസഡർ ഉടൻ ചുമതലയേൽക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.