21 മില്യൺ ഡോളർ ജോർദാനിലേക്ക് കയറ്റുമതി ചെയ്ത് ഒമാൻ

അമ്മാൻ: അഞ്ച് മാസത്തിനുള്ളിൽ 21 മില്യൺ ഡോളർ ജോർദാനിലേക്ക് ഒമാൻ കയറ്റുമതി ചെയ്തു. ഈ വർഷത്തെ ആദ്യ അഞ്ച് മാസങ്ങളിൽ സുൽത്താനേറ്റ് ഓഫ് ഒമാനും ജോർദാനും തമ്മിലുള്ള വ്യാപാര വിനിമയത്തിന്റെ ആകെ തുക 45.3 മില്യൺ ഡോളറാണ്.

2022 മെയ് അവസാനത്തോടെ ജോർദാനിലേക്കുള്ള മൊത്തം ഒമാനി കയറ്റുമതി ഏകദേശം 21 ദശലക്ഷം ഡോളറാണ്. കയറ്റുമതി ചെയ്ത ഉത്പന്നങ്ങൾ ഭക്ഷ്യ ഉൽപന്നങ്ങൾ, മിനറൽ ഓയിലുകൾ, സസ്യ എണ്ണകൾ, പൈപ്പുകൾ, ട്യൂബുകൾ, മത്സ്യം എന്നിവയും പോളിയെത്തിലീനും മറ്റുള്ളവയും ആണെന്ന് ഔദ്യോഗിക ജോർദാനിയൻ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു.

ഇതേ കാലയളവിൽ സുൽത്താനേറ്റ് ഓഫ് ഒമാനിലേക്കുള്ള ജോർദാനിയൻ കയറ്റുമതിയുടെ അളവ് ഏകദേശം 24.3 മില്യൺ ഡോളറാണ്. ഇതിൽ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ, പച്ചക്കറികൾ, മാംസം, മത്സ്യം, വിവിധ രാസ ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്നു.