മസ്കത്ത്: റോയൽ ഒമാൻ പോലീസ് നടത്തിയ റെയ്ഡിൽ 40 കിലോയിലധികം ഹാഷിഷ് പിടിച്ചെടുത്തു. മുസന്ദം ഗവർണറേറ്റിലെ ഫാമിൽ നിന്ന് തോക്കുകളും സൈക്കോട്രോപിക് ഗുളികകളും ഇതോടൊപ്പം റോയൽ ഒമാൻ പോലീസ് പിടികൂടി.
ഒരു ഫാമിൽ നിന്ന് 43 കിലോഗ്രാം ഹാഷിഷ്, ക്രിസ്റ്റൽ മയക്കുമരുന്ന്, ഹെറോയിൻ, സൈക്കോട്രോപിക് ഗുളികകൾ, തോക്കുകൾ എന്നിവ പിടികൂടാൻ മുസന്ദം ഗവർണറേറ്റ് പോലീസിന്റെ നേതൃത്വത്തിലുള്ള നാർക്കോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് കൺട്രോൾ ഡിപ്പാർട്ട്മെന്റിന് കഴിഞ്ഞതായി
റോയൽ ഒമാൻ പോലീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.