സലാല ഗ്രാൻഡ് മാൾ പൊതുജനങ്ങൾക്കായി തുറന്നു നൽകി

മസ്കത്ത്: സലാല ഗ്രാൻഡ് മാൾ പൊതുജനങ്ങൾക്കായി തുറന്നു നൽകി. 50,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന മാൾ 30 ദശലക്ഷം ഒമാൻ റിയാലിലധികം ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്.

ദോഫാർ ഗവർണറേറ്റിൽ റീട്ടെയിൽ മേഖല, വിനോദ വ്യവസായം, ടൂറിസം എന്നിവയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സലാല ഗ്രാൻഡ് മാൾ നിർമിച്ചിരിക്കുന്നത്.