ലോകാരോഗ്യ സംഘടന മേധാവി ഒമാൻ സന്ദർശനത്തിനെത്തി

 

ലോകാരോഗ്യ സംഘടന മേധാവി തേഡ്രോസ് അഥാനോം ഒമാൻ സന്ദർശനത്തിനെത്തി. ഒരു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സുൽത്താനേറ്റിലെത്തിയ ഇദ്ദേഹവുമായി ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അൽ സെയ്ദി കൂടിക്കാഴ്ച്ച നടത്തി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഇടപെടലുകളെ കുറിച്ചുള്ള ചർച്ചകളാണ് പ്രധാനമായും നടന്നത്. ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഉന്നത ഉദ്യോഗസ്ഥരുമായും ഇദ്ദേഹം ചർച്ച നടത്തി.