ഇന്ത്യൻ സ്കൂളുകൾ തുറക്കുന്നു; വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം പ്രവേശനം

ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ ഒക്ടോബർ ആദ്യ വാരം തുറക്കും. ഇതിന്റെ ഭാഗമായി ഇന്ത്യൻ സ്കൂളുകളുടെ ബോർഡ് ഡയറക്ടർമ്മാർ കൃത്യമായ മാർഗ രേഖ തയ്യാറാക്കിയിട്ടുണ്ട്. അധ്യാപകരുടെയും വിദ്യാർഥികളുടെയും സുരക്ഷയെ മുൻ നിർത്തി, കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകൾ പൂർണമായും പാലിച്ചു കൊണ്ടാകും ക്ലാസുകൾ നടക്കുക. ആദ്യ ഘട്ടത്തിൽ 12 വയസിന് മുകളിൽ പ്രായമുള്ള കുട്ടികളെ ആകും സ്കൂളുകളിൽ പ്രവേശിപ്പിക്കുക. അധ്യാപകരും മറ്റ് സ്റ്റാഫുകളും, രക്ഷിതാക്കളും ഉൾപ്പെടെയുള്ള സ്കൂളുകളിൽ പ്രവേശിക്കുന്ന മുഴുവൻ ആളുകളും വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചിരിക്കണം.