സംശയാസ്പദമായ ഇടപാടുകൾ റിപ്പോർട്ട് ചെയ്യാൻ സ്ഥാപനങ്ങൾക്ക് നിർദ്ദേശം

മസ്‌കത്ത്: എല്ലാ അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് ഓഫീസുകൾ, സ്ഥാപനങ്ങൾ, വിലയേറിയ ലോഹങ്ങൾ, രത്നക്കല്ലുകൾ എന്നിവയിൽ പ്രവർത്തിക്കുന്ന കമ്പനികൾ തങ്ങളുടെ സ്ഥാപനങ്ങളിൽ വരുന്ന സംശയാസ്പദമായ ഇടപാടുകൾ റിപ്പോർട്ട് ചെയ്യാൻ വാണിജ്യ, വ്യവസായ, നിക്ഷേപ മന്ത്രാലയം ആവശ്യപ്പെട്ടു.

“ഈ അറിയിപ്പ് വന്ന് ഒരാഴ്ചയ്ക്കുള്ളിൽ സ്ഥാപനങ്ങൾ aml@tejarah.gov.om എന്ന ഇ-മെയിൽ വഴി ആവശ്യകതകൾ മന്ത്രാലയത്തിന് നൽകണം, അതിൽ ജീവനക്കാരന്റെ സിവിൽ ഐഡിയുടെ പകർപ്പും ജീവനക്കാരന്റെ ഫോൺ നമ്പറും ഇ-മെയിലും, വിദ്യാഭ്യാസ യോഗ്യതകളുടെയും പരിശീലന സർട്ടിഫിക്കറ്റുകളുടെയും പകർപ്പും ഹാജരാക്കണമെന്ന്” മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.