ഒമാനിലെ പള്ളികളിൽ ജുമുഅ നമസ്കാരം പുനരാരംഭിക്കുന്നു

കാത്തിരിപ്പുകൾക്കൊടുവിൽ ഒമാനിലെ പള്ളികളിൽ വെള്ളിയാഴ്ച്ചകളിലെ ജുമുഅ നമസ്കാരം പുനരാരംഭിക്കുന്നു. സെപ്റ്റംബർ 24 മുതലാണ് ജുമുഅ നിസ്‌കാരത്തിനു അനുമതി നൽകിയിട്ടുള്ളത്. സെപ്റ്റംബർ 19 ഞായറാഴ്ച്ച (ഇന്ന്) മുതൽ, പ്രത്യേക ലിങ്ക് വഴി വെള്ളിയാഴ്ച പ്രാർത്ഥനയിൽ (ജുമുഅ നിസ്‌കാരം) പങ്കെടുക്കാനുള്ള അനുമതി നൽകാനുള്ള അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് : https://www.mara.gov.om/arabic/jmah_form.aspx