പൊടിക്കാറ്റ് : ആദം-തുംറൈത്ത് റോഡിൽ ജാഗ്രതാ മുന്നറിയിപ്പ്

മസ്‌കത്ത്: ബുധൻ, വ്യാഴം ദിവസങ്ങളിൽ ആദം-തുംറൈത്ത്-സലാലയിലേക്ക് പോകുന്ന റോഡിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണം മുന്നറിയിപ്പ് നൽകി.

“ആദം-തുംറൈത്-സലാല റോഡിൽ പൊടിക്കാറ്റുണ്ടാകാൻ സാധ്യതയുണ്ട്, ഇത് തിരശ്ചീന ദൃശ്യപരത കുറയാനും ചിലപ്പോൾ ശക്തിയായ കാറ്റിനും ഇടയാക്കുമെന്ന് ഒമാൻ മെറ്റീരിയോളജി ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.