ഒമാനിൽ പരീക്ഷ തീയതി പ്രഖ്യാപിച്ചു

ഒമാനിൽ 2021-22 അധ്യയന വർഷത്തെ പരീക്ഷ തീയതികൾ പുനപ്രഖ്യാപിച്ചു. 5 മുതൽ 8 വരെ ഗ്രേഡുകളിൽ പഠിക്കുന്ന കുട്ടികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷ 2022 ജനുവരി 2 ഞായറാഴ്ച ആരംഭിച്ച് ജനുവരി 9 ഞായറാഴ്ച്ച അവസാനിക്കും.

9,10 ഗ്രേഡുകളിൽ പഠിക്കുന്ന കുട്ടികളുടെ പരീക്ഷകൾ ജനുവരി 2 മുതൽ 11 വരെ നടക്കും

11 ആം ഗ്രേഡിൽ പഠിക്കുന്ന കുട്ടികളുടെ പരീക്ഷകളും ജനുവരി 2ന് ആരംഭിക്കും. ജനുവരി 13ന് ആകും ഇത് അവസാനിക്കുക

ജനറൽ എഡ്യൂക്കേഷൻ ഡിപ്ലോമ പരീക്ഷകൾ ജനുവരി 12 മുതലും ആരംഭിക്കും.5 മുതൽ 11 വരെയുള്ള ഗ്രേഡുകളിലെ കുട്ടികളുടെ രണ്ടാം സെമസ്റ്റർ പരീക്ഷകൾ മാർച്ച് 18 മുതലാകും തുടങ്ങുക.