മസ്കത്ത്: വേർപിരിയൽ ശസ്ത്രക്രിയയ്ക്ക് പതിനഞ്ച് വർഷത്തിന് ശേഷം ഒമാനി ഇരട്ടക്കുട്ടികളെ കണ്ടുമുട്ടി സൗദി ഡോക്ടർ. 2007-ൽ സൗദി അറേബ്യയിൽ തലയോട്ടി, മസ്തിഷ്ക ചർമ്മം എന്നിവ വേർതിരിക്കുന്നതിനുള്ള ശസ്ത്രക്രിയ്ക്ക് വിധേയരായ മുൻ ഒമാനി ഇരട്ടകളായ സഫയെയും മർവയെയും ഡോ. അൽ-റബിയ കണ്ടുമുട്ടുന്നു.
“റോയൽ കോർട്ടിലെ ഉന്നത ഉപദേഷ്ടാവും കിംഗ് സൽമാൻ സെന്റർ ഫോർ റിലീഫ് ആൻഡ് ഹ്യൂമാനിറ്റേറിയൻ ആക്ഷൻ ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ റബിയ, റിയാദിലെ കേന്ദ്ര ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി.”സൗദി പ്രസ് ഏജൻസി പറഞ്ഞു.