മസ്കത്ത്: ഒമാനിലെ സോഹാർ ഹോസ്പിറ്റൽ രോഗികളുടെ സന്ദർശകരെ പരിമിതപ്പെടുത്തി. നാളെ മുതൽ സോഹാർ ആശുപത്രിയിൽ രോഗികളുടെ സന്ദർശകർക്ക് ഫസ്റ്റ് ഡിഗ്രി ബന്ധുക്കൾക്ക് മാത്രമായി നിയന്ത്രണം.
2022 ഓഗസ്റ്റ് 21 ഞായറാഴ്ച മുതൽ, കിടപ്പുരോഗികളെ സന്ദർശിക്കുന്നത് ഫസ്റ്റ്-ഡിഗ്രി ബന്ധുക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയതായും ആശുപത്രി സന്ദർശിക്കുമ്പോൾ മാസ്ക് ധരിക്കണമെന്നും സോഹാർ ഹോസ്പിറ്റൽ
അറിയിപ്പിലൂടെ വ്യക്തമാക്കി.