മസ്കറ്റ്: ദോഫാറിലെ ജബൽ അൽ ഖമർ വിനോദസഞ്ചാരികളുടെ ഒരു ഹോട്ട്സ്പോട്ടായി മാറിയിരിക്കുകയാണ്. അറബിക്കടലിനും ഇന്ത്യൻ മഹാസമുദ്രത്തിനും അഭിമുഖമായി 100 മീറ്ററിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജബൽ അൽ ഖമർ അതിമനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്.ദോഫാർ ഗവർണറേറ്റിലെ രക്യുട്ടിലെ വിലായത്തിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. കോടമഞ്ഞ് മൂടിയ മലമുകൾ കാണാൻ വിനോദസഞ്ചാരികൾ ഈ സ്ഥലത്തേക്ക് ഒഴുകുകയാണ്.