മസ്കത്ത്: സമുദ്ര പരിസ്ഥിതിയിൽ തീരദേശ സൗകര്യങ്ങൾ ചെലുത്തുന്ന സ്വാധീനത്തിന്റെ വ്യാപ്തി കണ്ടെത്തുന്നതിനും സമുദ്ര ഘടകങ്ങളിൽ ഘനലോഹങ്ങളുടെയും ഹൈഡ്രോകാർബണുകളുടെയും സാന്ദ്രത അളക്കുന്നതിനുമായി പരിസ്ഥിതി അതോറിറ്റി സമുദ്ര പരിസ്ഥിതി ഗുണനിലവാര നിരീക്ഷണ പദ്ധതിയുടെ രണ്ടാം ഘട്ടം ഞായറാഴ്ച നടപ്പാക്കും.
“ജല ആവാസവ്യവസ്ഥയുടെ ആരോഗ്യം സംരക്ഷിക്കാനും അവയുടെ ഘടകങ്ങൾ കൈകാര്യം ചെയ്യാനും സമുദ്ര പരിസ്ഥിതിയിൽ ഏതെങ്കിലും തീരദേശ സൗകര്യങ്ങൾ ചെലുത്തുന്ന സ്വാധീനത്തിന്റെ വ്യാപ്തി കണ്ടെത്തുക എന്നതാണ് പദ്ധതി ലക്ഷ്യം” അതോറിറ്റി അറിയിച്ചു.