മൊഗാദിഷുവിലെ ഹോട്ടൽ ആക്രമണത്തെ അപലപിച്ച് ഒമാൻ

മസ്‌കറ്റ്: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലെ ഹോട്ടലിനുനേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഒമാൻ സുൽത്താനേറ്റ്. ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് സോമാലിയൻ സർക്കാരിനും ജനങ്ങൾക്കും അനുശോചനം രേഖപ്പെടുത്തി.

“സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലെ ഒരു ഹോട്ടലിനെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തെ ഒമാൻ സുൽത്താനേറ്റ് അപലപിക്കുന്നതായും കൂടാതെ സൊമാലിയൻ സർക്കാരിനോടും ജനങ്ങളോടും ആത്മാർത്ഥമായ അനുശോചനവും സഹതാപവും പ്രകടിപ്പിക്കുന്നതായും വ്യക്തമാക്കി. കൂടാതെ ഇരകളുടെ കുടുംബങ്ങൾക്കും, പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാനും ആശംസിച്ചു.