ഒമാനിൽ രക്തം ദാനം ചെയ്യാൻ ജനങ്ങളോട് അഭ്യർത്ഥന

മസ്കത്ത്: ഒട്ടുമിക്ക രക്തഗ്രൂപ്പുകളുടെയും സ്റ്റോക്ക് കുറവായതിനാൽ, ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ അടിയന്തരമായി രക്തം ദാനം ചെയ്യണമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ബ്ലഡ് ബാങ്ക്സ് സർവീസസ് (ഡിബിബിഎസ്) ആവശ്യപ്പെട്ടു.

ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിന് ഈ ആഴ്ചയിൽ 500-ലധികം രക്തദാതാക്കളെ ആവശ്യമുള്ളതായി പ്രസ്താവനയിലൂടെ അറിയിച്ചു.