മസ്കത്ത്: അൽ ദഖിലിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലെ മരുഭൂമി പ്രദേശങ്ങളിൽ ഇന്ന് മുതൽ അടുത്ത രണ്ട് ദിവസങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
അൽ ദഖിലിയ, അൽ വുസ്ത, ദോഫാർ (ആദമിനെയും സലാലയെയും ബന്ധിപ്പിക്കുന്ന റോഡ്) ഗവർണറേറ്റുകളിലെ മരുഭൂമി പ്രദേശങ്ങളിൽ ഇന്ന് വൈകുന്നേരം മുതൽ അടുത്ത രണ്ട് ദിവസം വരെ കാറ്റിന്റെ പ്രവർത്തനവും പൊടിപടലവും തുടരുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിലൂടെ അറിയിച്ചു.