എണ്ണ ഉൽപന്നങ്ങൾ കടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ അറസ്റ്റിൽ

മസ്‌കത്ത്: എണ്ണ ഉൽപന്നങ്ങൾ കടത്താൻ ശ്രമിച്ച രണ്ട് വിദേശികളെ റോയൽ ഒമാൻ പോലീസ് (ആർഒപി) അറസ്റ്റ് ചെയ്തു.

ഖസബ് തുറമുഖത്തിന് സമീപം എണ്ണ ഡെറിവേറ്റീവുകൾ കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ട് ഏഷ്യൻ പൗരന്മാരുമായി ഒരു ബോട്ട് മുസന്ദം കോസ്റ്റ് ഗാർഡ് പോലീസ് പിടികൂടി. അവർക്കെതിരായ നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് ആർഒപി പ്രസ്താവനയിലൂടെ വ്യക്തമാക്കി.