ഒമാനിൽ മോഷണക്കേസിൽ ആറ് പ്രവാസികൾ അറസ്റ്റിൽ

മസ്‌കത്ത്: മസ്‌കത്ത് ഗവർണറേറ്റിലെ നിരവധി വീടുകളിൽ മോഷണം നടത്തിയ ആറ് വിദേശികളെ റോയൽ ഒമാൻ പോലീസ് (ആർഒപി) അറസ്റ്റ് ചെയ്തു.

“മസ്കത്ത് ഗവർണറേറ്റ് പോലീസ് കമാൻഡ്, ഡിപ്പാർട്ട്‌മെന്റ് ഓഫ് എൻക്വയറിസ് ആന്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസിന്റെ സഹകരണത്തോടെ, നിരവധി വീടുകളിൽ നിന്ന് മോഷണം നടത്തിയതിന് ഒരു ഏഷ്യൻ പൗരത്വമുള്ള ഒരു സ്ത്രീ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവർക്കെതിരായ നിയമനടപടികൾ പൂർത്തീകരിച്ചുവരികയാണ്,” ROP പ്രസ്താവനയിലൂടെ വ്യക്തമാക്കി.