ഒമാനിൽ നിന്നുള്ള ഉംറ തീർത്ഥാടകരുടെ ബസ് അപകടത്തിൽപെട്ടു : രണ്ടു പേർ മരിച്ചു | 10 പേർക്ക് പരിക്ക്

ഒമാനിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ രണ്ട് പേർ മരിച്ചു, 10 പേർക്ക് പരിക്കേറ്റു. റിയാദിൽ നിന്നുള്ള പ്രാഥമിക റിപ്പോർട്ട് പ്രകാരം ഒമാനിൽ നിന്ന് സൗദി അറേബ്യയിലേക്ക് ഉംറ തീർഥാടകരുമായി പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. തായിഫ് മേഖലയിലെ മിഖാത് കർൻ അൽ മനാസിൽ (അൽ സെയിൽ അൽ കബീർ) നിന്ന് 180 കിലോമീറ്റർ അകലെയുള്ള അൽ-മുവൈഹ് മേഖലയിലാണ് അപകടമുണ്ടായത്.

റിയാദിലെ ഒമാൻ എംബസി സംഭവത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നാണ് വിവരം. “10 പേർക്ക് പരിക്കുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, അവർക്ക് ഉടനടി വൈദ്യസഹായം നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

അപകടത്തിൽ പെട്ടത് ഏത് രാജ്യക്കാർ എന്ന് വ്യക്തമായിട്ടില്ല.