ഈ വേനൽക്കാലത്ത് ശരാശരി താപനില 45 ഡിഗ്രിക്ക് മുകളിലായതിനാൽ, കഴിഞ്ഞ അഞ്ച് വർഷത്തെ അപേക്ഷിച്ച് തങ്ങളുടെ വിളവെടുപ്പ് റെക്കോർഡ് നിരക്കിൽ ഉയർന്നതായി ഒമാനി ഈന്തപ്പഴ കർഷകർ. മുൻ വർഷങ്ങളെ അപേക്ഷിച്ച് 50 ശതമാനത്തിലധികം ഈന്തപ്പഴ വിളവെടുപ്പ് ഈ വർഷം ലഭിച്ചതായി ശർഖിയ മേഖലയിലെ ഒരു കർഷകൻ വ്യക്തമാക്കി.
“ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈന്തപ്പഴ കൃഷിക്ക് ഇത് അസാധാരണമായ വർഷമാണ്. കഴിഞ്ഞ അഞ്ച് വർഷമായി എന്റെ ഈന്തപ്പഴം വിളവ് പ്രതിവർഷം 75 ടണ്ണിൽ കവിഞ്ഞിരുന്നില്ല, എന്നാൽ ഈ വർഷം അത് 125 ടണ്ണാണ്. പ്രതീക്ഷിച്ച ഈന്തപ്പഴത്തിന്റെ വിളവെടുപ്പിനേക്കാൾ 50 ശതമാനം കൂടുതലാണിത്,” സൂരിലെ കർഷകനായ സലിം അൽ മാൽക്കി പറഞ്ഞു.
അപ്രതീക്ഷിതമായ ഉയർന്ന വിളവിൽ നിന്ന് നിലവിലുള്ളവ നിറഞ്ഞതിനാൽ ചില കർഷകർക്ക് ഈന്തപ്പഴം സംഭരിക്കുന്നതിന് അധിക സംഭരണ സൗകര്യങ്ങൾ നിർമ്മിക്കേണ്ടതായി വന്നു.
“എനിക്ക് രണ്ട് സ്റ്റോറേജുകളുണ്ട്, പക്ഷേ ഈ വർഷം പ്രതീക്ഷിക്കാത്ത ഉയർന്ന വിളവ് സംഭരിക്കുന്നതിന് എനിക്ക് മൂന്നാമത്തേത് നിർമ്മിക്കേണ്ടതായി വന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വേനൽച്ചൂടിനോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു,” ഖുറിയാത്തിലെ കർഷകനായ ഖൽഫാൻ അൽ-അസ്മി പറഞ്ഞു.
ഈത്തപ്പഴ വിളവെടുപ്പിന്റെ അധിക പണത്തിൽ നിന്ന് കൂടുതൽ ഈന്തപ്പഴം വിളയാൻ തങ്ങളുടെ ഫാമുകൾ വിപുലീകരിക്കാൻ പദ്ധതിയിടുന്നതായും ചില കർഷകർ വ്യക്തമാക്കി.