ഓണാഘോഷം : അ​ൽ ഗു​ബ്ര ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഒരുക്കിയത് 200 പൂക്കളം

അ​ൽ ഗു​ബ്ര ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഒരുക്കിയത് 200 ഓളം ഓണപ്പൂക്കളം. ര​ണ്ടു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും എ​ണ്ണൂ​റോ​ളം കു​ട്ടി​ക​ൾ​ പ​ങ്കെ​ടു​ത്തു. പൂ​വു​ക​ൾ​ക്ക്​ പു​റ​മെ ബ​ഹു​വ​ർ​ണ​പ്പൊ​ടി​ക​ളും ഇ​ല​ക​ളും കാ​യ്ക​ളു​മെ​ല്ലാം ഉ​പ​യോ​ഗി​ച്ചാ​ണ് പൂ​ക്ക​ള​ങ്ങ​ളു​ണ്ടാ​ക്കി​യ​ത്. മ​നു​ഷ്യ​രി​ലെ അ​ക​ൽ​ച്ച​യും അ​തി​ർ​വ​ര​മ്പു​ക​ളും മാ​യ്ച്ചു​ക​ള​യു​ന്ന ഇ​ത്ത​രം ആ​ഘോ​ഷ​ങ്ങ​ൾ കു​ട്ടി​ക​ളി​ലെ ഐ​ക്യ​ത്തെ ഉ​ണ​ർ​ത്തു​മെ​ന്ന് സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പാ​പ്രി ഘോ​ഷ് പ​റ​ഞ്ഞു.

കോ​വി​ഡ് ആ​ല​സ്യ​ത്തി​ൽ​നി​ന്ന് സ്‌​കൂ​ൾ ഉ​ണ​രാ​ൻ പൂ​ക്ക​ള മ​ത്സ​രം സ​ഹാ​യി​ച്ചെ​ന്ന് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജി. ​ശ്രീ​കു​മാ​ർ പറഞ്ഞു. സ്‌​കൂ​ളി​ലെ മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജി​തീ​ഷ്‌​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ മ​ത്സ​രം. പൂ​ക്ക​ള​ങ്ങ​ൾ ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തി​ന്റെ വൈ​വി​ധ്യം വി​ളി​ച്ച​റി​യി​ക്കു​ന്ന​വ​യാ​യി​രു​ന്നെ​ന്ന്​ വി​ധി​ക​ർ​ത്താ​ക്ക​ൾ പ​റ​ഞ്ഞു.