മസ്കത്ത് മുനിസിപ്പാലിറ്റി കാലാവധി കഴിഞ്ഞ ഭക്ഷണം നശിപ്പിച്ചു

മസ്‌കത്ത്: കാലവധി കഴിഞ്ഞ 70 കിലോ ഭക്ഷണം മസ്കത്ത് നഗരസഭ നശിപ്പിച്ചു. മാലിന്യങ്ങളും അവശിഷ്ടങ്ങളും മാറ്റി ചുറ്റുപാടും ത്തിയാക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കം.

“ഭക്ഷണ, ആരോഗ്യ പ്രവർത്തനങ്ങളെക്കുറിച്ചുള്ള തീവ്രമായ കാമ്പെയ്‌നുകളുടെ ഭാഗമായി ബവ്‌ഷറിലെ മുനിസിപ്പൽ പരിശോധന സംഘം 70 കിലോയിലധികം കാലഹരണപ്പെട്ട ഭക്ഷ്യവസ്തുക്കൾ പിഴ ചുമത്തി നശിപ്പിച്ചു.” മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

കൂടാതെ, ആരോഗ്യകരമായ അന്തരീക്ഷത്തിനും വൃത്തിയുള്ള നഗരത്തിനുമായി ബവ്ഷാറിലെ മസ്‌കറ്റ് മുനിസിപ്പാലിറ്റി സ്ക്വയറുകളും ചുറ്റുപാടും വൃത്തിയാക്കുന്ന ജോലി തുടരുകയാണ്.